സര്‍ഗോത്സവം: കാട്ടിക്കുളം പബ്ലിക് ലൈബ്രറി ജേതാക്കള്‍

മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സര്‍ഗോത്സവം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി:താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സര്‍ഗോത്സവത്തില്‍ 55 പോയന്റ് നേടി കാട്ടിക്കുളം പബ്ലിക് ലൈബ്രറി ഓവറോള്‍ ചാമ്പ്യന്‍മാരായി. 32,29 പോയിന്റു് വീതം നേടി മംഗളോദയം കമ്മന, സംഘചേതന തേറ്റമല എന്നിവ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. താലൂക്കിലെ 32 ലൈബ്രറികള്‍ പങ്കെടത്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.ടി.സുഗതന്‍ അധ്യക്ഷത വഹിച്ചു.ആര്‍.അജയകുമാര്‍, എ.വി.മാത്യു, ഷൈല ജോസ്, റോയ്‌സണ്‍ പിലാക്കാവ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles