തുടി വാര്‍ഷികത്തിനും ആദിവാസി ഗ്രാമോത്സവത്തിനും നാളെ കൊടിയേറ്റ്

കല്‍പ്പറ്റ: ഏച്ചോം തുടി(ട്രൈബല്‍ യൂണിറ്റി ഫോര്‍ ഡവലപ്‌മെന്റ് ഇനീഷ്യേറ്റീവ്) 27-ാം വാര്‍ഷികവും ആദിവാസി ഗ്രാമോത്സവവും നാളെ മുതല്‍ ഏഴ് വരെ തുടി നാട്ടറിവ് പഠനകേന്ദ്രത്തില്‍ നടത്തുമെന്ന് ഡയറക്ടര്‍ ഫാ.ജേക്കബ് കുമ്മിണിയില്‍ എസ്‌ജെ, സംഘാടക സമിതി ഭാരവാഹികളായ ടി.എന്‍. അപ്പു, സി.എം. കമല, പ്രീത കെ. വെളിയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെ വൈകുന്നേരം നാലിന് ചെറുകുന്ന് ഊരില്‍ മൂപ്പന്‍മാരുടെ നേതൃത്വത്തില്‍ കൊടിയേറ്റും.
അഞ്ചിന് രാവിലെ 10 മുതല്‍ കുട്ടികളുടെ കലാകായിക മത്സരങ്ങള്‍ റേഡിയോ മാറ്റൊലി പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ജോസഫ് പള്ളത്ത് ഉദ്ഘാടനം ചെയ്യും. ആറിന് രാവിലെ 10ന് സെമിനാര്‍ തുടങ്ങും. സാമൂഹിക പ്രവര്‍ത്തകര്‍ ഡോ.പി.ജി. ഹരി ഉദ്ഘാടനം ചെയ്യും. ഡോ.എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയം ഡവലപ്‌മെന്റ് കോ ഓര്‍ഡിനേറ്റര്‍ ഡോ.വിപിന്‍ദാസ് നേതൃത്വം നല്‍കും. ഏഴിന് രാവിലെ 10ന് വട്ടക്കളി മത്സരം. ഉച്ചകഴിഞ്ഞ് മൂന്നിന് ഏച്ചോത്തുനിന്നു തുടിയിലേക്ക് ഘോഷയാത്ര. നാലിന് സാംസ്‌കാരിക സമ്മേളനം കവി സുകുമാരന്‍ ചാലിഗദ്ദ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാജ് മരക്കാര്‍ അധ്യക്ഷത വഹിക്കും. അന്തരിച്ച തുടി പ്രവര്‍ത്തകരെ ഐക്കഫ് ഡയറക്ടര്‍ ഫാ.ബേബി ചാലില്‍ എസ്‌ജെ അനുസ്മരിക്കും. ഇവരുടെ ഫോട്ടോകള്‍ അദ്ദേഹം അനാച്ഛാദനം ചെയ്യും. സാമൂഹിക പ്രവര്‍ത്തകന്‍ ഏച്ചോം ഗോപി ആദിവാസി മുപ്പന്‍മാരെ ആദരിക്കും. ഡബ്ല്യുഎംഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ലക്ചറര്‍ നാരായണന്‍ എം. ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. തുടി സ്ഥാപകന്‍ ഡോ.ഫാ.ജോര്‍ജ് തേനാടിക്കുളം എസ്‌ജെ സമ്മാനദാനം നടത്തും. കുട്ടികളുടെ കലാപരിപാടികള്‍, ഗാനമേള എന്നിവ ഉണ്ടാകും.

0Shares

Leave a Reply

Your email address will not be published.

Social profiles