നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണം-സി.ഡബ്ല്യു.എസ്.എ

കല്‍പറ്റയില്‍ സി.ഡബ്ല്യു.എസ്.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനം.

കല്‍പറ്റ: നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നു സി.ഡബ്ല്യു.എസ്.എ(കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍) സംസ്ഥാന സമ്മേളനം സര്‍ക്കാരിനോടു ആവശ്യപ്പെട്ടു. സൈറ്റ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുക, സി.ഡബ്ല്യു.എസ്.എ അംഗങ്ങളെ നിര്‍മാണ തൊഴിലാളി ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ലളിത് മഹല്‍ ഓഡിറ്റോറിയില്‍ പ്രതിനിധി സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഭാസ്‌കരന്‍ വടക്കൂട്ട് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ബാലകൃഷ്ണന്‍ കോഴിക്കോട്(പ്രസിഡന്റ്), പി.വി.ശിവദാസന്‍ കണ്ണൂര്‍, ചന്ദ്രന്‍ കുറ്റ്യാടി(വൈസ് പ്രസിഡന്റ്), കെ.പി.ശശി കണ്ണൂര്‍(സെക്രട്ടറി), തരിയകുട്ടി പാലക്കാട്, കെ.കെ.ബാലകൃഷ്ണന്‍ തൃശൂര്‍, മുഹമ്മദ് ഷാ മലപ്പുറം(ജോയിന്റ് സെക്രട്ടറിമാര്‍), കെ.രമേഷ്‌കുമാര്‍ പാലക്കാട്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ പ്രകടനനം നടത്തി. പൊതുസമ്മേളനം സി.ഡബ്ല്യു.എസ്.എ അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ വണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ കോഴിക്കോട് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ എം.മധു, പി.പി.ആലി, എന്‍.ഒ.ദേവസി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles