കേരള കോണ്‍ഗ്രസ്(എം) ലീഡ് ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തി

കല്‍പറ്റയില്‍ ലീഡ് ബാങ്കിനു മുന്നില്‍ കേരള കോണ്‍ഗ്രസ്(എം) ധര്‍ണ വയനാട് ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കേരള കോണ്‍ഗ്രസ്-എം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡ് ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തി. ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുക, കുടിശികയായ ബാങ്ക് കടങ്ങളുടെ പലിശ പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് കെ.ജെ.ദേവസ്യ ഉദ്ഘാടനം ചെയ്തു. കോര്‍പറേറ്റുകളെ സഹായിക്കുകയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന നിലപാട് ധനകാര്യ സ്ഥാപനങ്ങള്‍ തിരുത്തണമെന്നു അദ്ദേഹം പറഞ്ഞു. കെ.വി.മാത്യൂ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജോസഫ് മാണിശേരി, ടി.എസ്.ജോര്‍ജ്, എന്‍.വില്‍സണ്‍ നെടുംകൊമ്പില്‍, പി.ജോസ് തോമസ്, ടി.ടി.മാത്യൂ, വി.ജോസ് വട്ടോളി, പി.അനില്‍ ജോസ്, ജോയി വാധ്യാപള്ളി, പി.ടോം ജോസ്, ഒ.പി.മാണി, കെ.പി.വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles