കല്‍പറ്റയില്‍ മഴക്കാലപൂര്‍വ ശുചീകരണം രണ്ടാം ഘട്ടം ആരംഭിച്ചു

കല്‍പറ്റ: നഗരസഭയില്‍ മഴക്കാലപൂര്‍വ ശുചീകരണം രണ്ടാം ഘട്ട പ്രവൃത്തികള്‍ ഒമ്പതാം വാര്‍ഡില്‍ മെസ് ഹൗസിനോടു ചേര്‍ന്നുള്ള തോട് വൃത്തിയാക്കലോടെ ആരംഭിച്ചു. ചെയര്‍മാന്‍ കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.അജിത സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജൈന ജോയ്, സരോജിനി ഓടമ്പത്ത്, കൗണ്‍സിലര്‍മാരായ പി.കുഞ്ഞുട്ടി, റഹിയാനത്ത് വടക്കേതില്‍, ജെ.എച്ച്.ഐമാരായ പി.ജെ.ജോബിച്ചന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles