കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മാനന്തവാടി: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ പുല്‍പള്ളി സ്വദേശി ജോസ് അഗസ്റ്റിനെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പയ്യമ്പള്ളി ഇളയിടത്തില്‍ ജിന്റോ ജോണ്‍(37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം
മാനന്തവാടിയില്‍നിന്നു പുല്‍പള്ളിക്കു സര്‍വീസ് നടത്തുന്നതിനിടെ കൂടല്‍ക്കടവിലാണ് കേസിനു ആസ്പദമായ സംഭവം.
ബൈക്കിലെത്തിയ ജിന്റോ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് ജോസിന്റെ പരാതിയില്‍. മര്‍ദനത്തില്‍ ബോധരഹിതനായ ജോസ് വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മര്‍ദിച്ചതിനുമാണ് ജിന്റോയ്‌ക്കെതിരെ കേസ്. ഇയാള്‍ അബ്കാരി കേസിലടക്കം മുമ്പ് പ്രതിയായിരുന്നുവെന്നു പോലീസ് പറഞ്ഞു. എസ്.ഐ.ബിജു ആന്റണി, പ്രൊബേഷന്‍ എസ്.ഐ.വിഷ്ണുരാജ്, എസ്.സി.പി.ഒ ജില്‍സ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

0Shares

Leave a Reply

Your email address will not be published.

Social profiles