ജൈവ ഉല്‍പന്നങ്ങളുമായി കര്‍ഷകമിത്രം ഔട്ട്‌ലെറ്റ്

ബത്തേരിയില്‍ കര്‍ഷക മിത്രം ഔട്ട്‌ലെറ്റ് ഉദ്ഘാടനച്ചടങ്ങില്‍ ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷപ്രസംഗം നടത്തുന്നു.

ബത്തേരി: കര്‍ഷക മിത്രം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ആദ്യ ഔട്ട്‌ലെറ്റ് ന്യൂ യൂനിവേഴ്‌സല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം തുടങ്ങി. കമ്പനി അംഗങ്ങളായ സ്ത്രീകളുടെ നേതൃത്വത്തില്‍ തയാറാക്കിയ ജൈവ ഉല്‍പന്നങ്ങളാണ് ഔട്ട്‌ലെറ്റില്‍ വില്‍പയ്ക്കു വെച്ചിരിക്കുന്നത്. അച്ചാറുകള്‍, തേന്‍, മസാലപ്പൊടികള്‍, അരി (വലിച്ചൂരി, തോണ്ടി, ആതിര,പച്ചരി),വെളിച്ചെണ്ണ, പപ്പടം, പച്ചക്കറികള്‍, വട്ടയപ്പം, ബണ്‍, കുരുമുളകുപൊടി, വാളന്‍പുളി, കുടംപുളി, കാപ്പിപ്പൊടി, ചായപ്പൊടി, കസ്തൂരി മഞ്ഞള്‍ പൊടി, നെയ്യ്, നാടന്‍ മുട്ട, ചക്ക ചിപ്‌സ്, ചക്ക ഉണക്കിയത്, ഇടിച്ചക്ക ഉണക്കിയത്, തൊറ മാങ്ങ, മാങ്ങാ ഉണക്കിയത്, ചമ്മന്തിപ്പൊടി, ഏലക്ക, ഗ്രാമ്പു, കറുവ പട്ട, ഈര്‍ക്കിള്‍ ചൂല്‍ തുടങ്ങിയവ ഔട്ട് ലെറ്റില്‍ ലഭ്യമാണ്. വിവിധതരം ചെടികള്‍, ഫലവൃക്ഷത്തൈകള്‍, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവയും ഇവിടെനിന്നു വാങ്ങാം.
മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. കര്‍ഷക മിത്രം രക്ഷധികാരി ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. കര്‍ഷക മിത്രം എം.ഡി പി.എം.ജോയ്, ശാന്തിഗിരി ആശ്രമം രക്ഷാധികാരി ചന്ദ്രദീപ്തന്‍, കര്‍ഷക മിത്രം ചെയര്‍മാന്‍ ഡോ.പി.രാജേന്ദ്രന്‍, പി.സി.മോഹനന്‍ മാസ്റ്റര്‍, കാദര്‍ പട്ടാമ്പി, സി.എം.സുധീഷ്, ബാബു പഴുപ്പത്തൂര്‍, ഡോ.പി.ലക്ഷ്മണന്‍, വിഷ്ണു വേണുഗോപാല്‍, വി.പി.വര്‍ക്കി, ഇ.എ.കമല്‍, പ്രൊഫ.താര ഫിലിപ്പ്, സുരേന്ദ്രന്‍ മണിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles