ബത്തേരിയില്‍ യു.ഡി.എഫ് ധര്‍ണ നടത്തി

ബത്തേരിയില്‍ യു.ഡി.എഫ് ധര്‍ണ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

ബത്തേരി: പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ ധര്‍ണ നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍
കെ.നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.സതീഷ് പൂതിക്കാട്, ഷബീര്‍ അഹമ്മദ്, എന്‍.എം.വിജയന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, കണ്ണിയന്‍ കുഞ്ഞിപ്പ, തൈതൊടി ഇബാഹിം, ശ്രീജി ജോസഫ്, സണ്ണി ജോസഫ്, ഉമ്മര്‍ ഹാജി, രാധ രവീന്ദ്രന്‍, അസീസ് മാടാല, മുസ്തഫ, യൂനുസ് അലി, രാധ ബാബു, കണ്ണിയന്‍ സമദ്, വത്സജോസ്, ഉമ്മര്‍ ഹാജി, ഗഫൂര്‍ പടപ്പ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles