രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ തീരാനഷ്ടം-എന്‍.ഡി.അപ്പച്ചന്‍

വയനാട് ഡി.സി.സി ഓഫീസില്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ പുഷ്പാര്‍ച്ചന നടത്തുന്നു.

കല്‍പറ്റ: രാജീവ് ഗാന്ധി ആധുനിക ഇന്ത്യയുടെ തീരാനഷ്ടമാണെന്നു വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി.സി.സി ഓഫീസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാനവ സംരക്ഷണത്തിലൂന്നിയ വികസനമാണ് യഥാര്‍ഥ വികസനമെന്നു രാജ്യത്തെ പഠിപ്പിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്നു അപ്പച്ചന്‍ അനുസ്മരിച്ചു. പി.പി.ആലി, കെ.വി.പോക്കര്‍ഹാജി, ഒ.വി.അപ്പച്ചന്‍, ബിനു തോമസ്, പി.ശോഭനകുമാരി, ജി.വിജയമ്മ ടീച്ചര്‍, സംഷാദ് മരക്കാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, ഇ.വി.അബ്രഹാം, ആര്‍.രാജന്‍, ഷേര്‍ലി സെബാസ്റ്റ്യന്‍, ശശികുമാര്‍, സെബാസ്റ്റ്യന്‍ കല്‍പറ്റ എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles