മാനന്തവാടി സെന്റ് ജോര്‍ജ് പള്ളി സുവര്‍ണ ജൂബിലി ആഘോഷം: വൃക്ഷത്തൈ നട്ടു

മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി വളപ്പില്‍ എം.ജെ.എസ.്എസ്.എ പ്രസിഡന്റ് ഡോ. മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്ത സുവര്‍ണ ജൂബിലി വൃക്ഷത്തൈ നടുന്നു.

മാനന്തവാടി: സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി വളപ്പില്‍ സുവര്‍ണ ജൂബിലി വൃക്ഷത്തൈ നട്ടു. സണ്‍ഡേസ്‌കൂള്‍ അസോസിയേഷന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കുചേരാന്‍ എത്തിയ പ്രസിഡന്റ് ഡോ. മാത്യൂസ് മോര്‍ അന്തീമോസ് മെത്രാപ്പോലീത്തയാണ് ഒലിവുതൈ നട്ടത്. വികാരി ഫാ.കുര്യാക്കോസ് വെള്ളച്ചാലില്‍, എം.ജെ.എസ.്എസ്.എ ജനറല്‍ സെക്രട്ടറി എം.ജെ.മാര്‍ക്കോസ്, ട്രഷറര്‍ പി.വി.ഏലിയാസ്, സെക്രട്ടറി റോയി തോമസ്, പളളി ട്രസ്റ്റി ഷാജി മൂത്താശേരി, സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം.ഷിനോജ്, ഫാ.എല്‍ദോ മനയത്ത്, കുര്യാക്കോസ് വലിയപറമ്പില്‍, സണ്‍ഡേ സ്‌കൂള്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വൈ.ജോര്‍ജ് പൗലോസ് പഴുക്കാളി, ജിസൊ രാജന്‍, ഇന്‍സ്‌പെക്ടര്‍ എബിന്‍ പി.ഏലിയാസ്, അസി.ഇന്‍സ്‌പെക്ടര്‍ സുനില്‍ കോറോം, നിഖില്‍ പേരിയ, ബാബു താണാട്ടുകുടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ചയാണ് ശതാബ്ദി ആഘോഷം.

0Shares

Leave a Reply

Your email address will not be published.

Social profiles