മാലിന്യമുക്തമാവാന്‍ മാനന്തവാടി

മാലിന്യമുക്ത നഗരത്തിന്റെ നഗരസഭാതല ഉദ്ഘാടനം മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു

മാനന്തവാടി: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി മാനന്തവാടിയെ മാലിന്യമുക്തമാക്കാന്‍ കൈകോര്‍ത്ത് നഗരസഭയും ജനമൈത്രി പൊലീസും വിവിധ സന്നദ്ധ സംഘടനകളും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, മര്‍ച്ചന്റ് അസോസിയേഷന്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നത്. പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ മാനന്തവാടി ഡി.വൈ.എസ്.പി എ.പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.വി.എസ്. മൂസ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, പി.വി. ജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യന്‍, കെ.ഉസ്മാന്‍, പി.ആര്‍. ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നഗരസഭയിലെ മറ്റ് ഡിവിഷനുകളിലും വരുംദിവസങ്ങളില്‍ ശുചീകരണ പ്രവൃത്തനങ്ങള്‍ നടക്കും.

0Shares

Leave a Reply

Your email address will not be published.

Social profiles