ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസ്സോസിയേഷന്‍ ജില്ലാ റീജിയണല്‍ ഓഫീസ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

കല്‍പറ്റ: കേരളത്തിലെ സഹകരണ വകുപ്പില്‍ അരനൂറ്റാണ്ടായി പ്രവര്‍ത്തന പാരമ്പര്യമുള്ള ഏക അംഗീകൃത സംഘടനയായ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ആഡിറ്റേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് താമസ പരിശീലനവും, സൗകര്യവും സാധ്യമാക്കുന്നതിന് പുതിയതായി കല്‍പ്പറ്റ എസ്.പി.ഓഫീസിന് സമീപത്ത് നിര്‍മ്മിച്ച വയനാട് റീജണല്‍ ഓഫിസിന്റെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍, സംസ്ഥാന ട്രഷറര്‍ പ്രിയേഷ് സി.പി, കെ.ജി.ഒ.യൂ സംസ്ഥാന പ്രസിഡന്റ് മനോജ് ജോണ്‍സണ്‍, മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ സി.സുനില്‍ കുമാര്‍, ബേബി തോമസ് എല്‍ദോ, ജിറ്റ്‌സി ജോര്‍ജ്, എന്‍.ജി.ഒ. അസോസിയേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ് മോബിഷ് തോമസ്, എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എന്‍.ഡി.ഷിജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീവിദ്യ വി.വി, സംസ്ഥാന സെക്രട്ടറിമാരായ ജോബി ജോസഫ്, നംഷീദ് എം, ജില്ലാ സെക്രട്ടറി പ്രോമിസണ്‍ പി.ജെ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles