ആനശല്യം: വനം വകുപ്പ് രാത്രികാല സേവനം ആരംഭിച്ചു

വൈത്തിരി: പഴയ വൈത്തിരി, ചാരിറ്റി പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തില്‍ വനം വകുപ്പ് രാത്രികാല സേവനം ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവനകേന്ദ്രം സജ്ജമാക്കി. 8547602694 എന്ന നമ്പറില്‍ ജനങ്ങള്‍ക്കു കേന്ദ്രവുമായി ബന്ധപ്പെടാം. ആനശല്യം പഴയ വൈത്തിരി, ചാരിറ്റി നിവാസികളുടെ സ്വാസ്ഥ്യം കെടുത്തുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഹെല്‍ത്ത് സെന്റര്‍,തളിമല പാലം, നാലു സെന്റ് കോളനി ഭാഗങ്ങൡ ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു. പഞ്ചായത്ത് മെംബര്‍ ജയപ്രകാശ് അറിയിച്ചതനുസരിച്ചു വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ചു. രാത്രിയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ പലപ്പോഴും പുലര്‍ച്ചെയാണ് തിരിച്ചുപോകുന്നത്. ആനയുടെ മുന്നില്‍പ്പെട്ട ചിലര്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. രാത്രി യാത്ര ചെയ്യുന്നവരും വീടിനു പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നു വനപാലകര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles