സ്വയം തൊഴില്‍ വായ്പ

കല്‍പറ്റ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍വറേഷന്‍ മാനന്തവാടി ഉപജില്ലല ഓഫീസില്‍നിന്നു സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒ.ബി.സി, മത ന്യൂനപക്ഷ (മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന) വിഭാഗത്തില്‍പ്പെടുന്ന തൊഴില്‍രഹിതര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. അപേക്ഷകര്‍ 18നും 55നും മധ്യേ പ്രായമുള്ളവരും മാനന്തവാടി താലൂക്കില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. കുടുംബ വാര്‍ഷികവരുമാനം ഒ.ബി.സിക്കാര്‍ക്ക് മൂന്നു ലക്ഷം രൂപയില്‍ താഴെയും മതന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ആറു ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. കുറഞ്ഞ പലിശ നിരക്ക് ആറു ശതമാനം. വായ്പയ്ക്ക് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കണം. വിദേശത്തുനിന്നു മടങ്ങിയെത്തിയവര്‍ക്ക് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ആറു ശതമാനം പലിശ നിരക്കില്‍ 30 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഈ വായ്പയ്ക്ക് പലിശ സബ്സിഡിയും മൂലധന സബ്‌സിഡിയും അനുവദിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങള്‍ക്കും മാനന്തവാടി അംബേദ്കര്‍ റോഡില്‍ എം.വി.ജി.സണ്‍സ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04935 293015, 293055.

0Shares

Leave a Reply

Your email address will not be published.

Social profiles