മീനങ്ങാടി ഭൂജല വകുപ്പ് ഓഫീസ്: ഐ.സി.ബാലകൃഷ്ണന്‍ കത്തയച്ചു

ബത്തേരി: മീനങ്ങാടിയിലെ ജില്ലാ ഭൂജല ഓഫീസിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണെന്ന്കാണിച്ച് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് കത്തയച്ചു. കാര്യാലയത്തില്‍ രണ്ടു വാഹനങ്ങളുണ്ടായിരുന്നത് തകരാറിലായിട്ട് മാസങ്ങളായി. കെയ്സിഗ് പൈപ്പിന്റെ മാര്‍ക്കറ്റ് റേറ്റ് വകുപ്പിന്റെ നിരക്കിനേക്കാല്‍ വളരെ കൂടുതലായതിനാല്‍ ടെന്‍ഡര്‍ മുഖാന്തരം പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ ആരും തയാറാകാത്ത അവസ്ഥയാണ്. ഭൂജലാധിഷ്ഠിത പദ്ധതി, എം.എല്‍.എ ഫണ്ട്, എം.പി ഫണ്ട്, മറ്റ് ത്രിതല പഞ്ചായത്തുകളുടെ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രവൃത്തികള്‍ എന്നിവ നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കത്തില്‍ ഡി.ടി.എച്ച് ഡ്രില്ലിംഗ് സംവിധാനമുള്ള പുതിയ റിഗ് അനുവദിക്കണമെന്ന ആവശ്യവും ഉണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles