കേരളത്തിലെ കരുതല്‍ സമ്പാദ്യ പദ്ധതികള്‍ രാജ്യത്തിനു മാതൃക-മന്ത്രി കെ.എന്‍.ബാലഗോപാല്‍

പുല്‍പള്ളി സബ് ട്രഷറി കെട്ടിടം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു.

പുല്‍പള്ളി: കേരളത്തിലെ ട്രഷറി സേവിംഗ് ബാങ്ക് പോലുള്ള കരുതല്‍ സമ്പാദ്യ പദ്ധതികള്‍ രാജ്യത്തിനു മാതൃകയാണെ് ധന മന്ത്രി കെ. എന്‍.ബാലഗോപാല്‍. പുല്‍പള്ളിയില്‍ പുതിയ സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സര്‍ക്കാര്‍ സാമ്പത്തിക വിനിമയത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ട്രഷറികളെ സര്‍ക്കാര്‍ ആധുനികവത്കരിച്ചുവരികയാണ്. ട്രഷറികളികളില്‍ സേവനങ്ങള്‍ക്കൊപ്പം കൂടുതല്‍ സ്ഥിര നിക്ഷേപങ്ങള്‍ എത്തുന്നതിനു ആധുനിക സൗകര്യങ്ങള്‍ പ്രയോജനകരമാകും. കൃഷിയില്‍ അടിസ്ഥാനമായ സാമ്പത്തിക ഭദ്രതയും അനിവാര്യമായ കാലഘട്ടമാണിത്. വയനാടിന്റെ സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. കുരുമുളക് പോലുള്ള വിളകള്‍ ആധുനിക രീതിയില്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാഹുല്‍ ഗാന്ധി എം.പിയുടെ സന്ദേശംവായിച്ചു. ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി.സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ഉഷ തമ്പി, പഞ്ചായത്ത് മെംബര്‍ ഉഷ ടീച്ചര്‍, ട്രഷറി ഡയറക്ടര്‍ വി.സാജന്‍, ജില്ലാ ട്രഷറി ഓഫീസര്‍ ടി.ബിജു എന്നിവര്‍ പ്രസംഗിച്ചു.
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.10 കോടി രൂപ ചെലവിലാണ് സബ് ട്രഷറി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇന്‍കെല്‍ ലിമിറ്റഡിനായിരുന്നു പ്രവൃത്തി ചുമതല. മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളിലായി
71 സര്‍ക്കാര്‍ ഓഫീസുകള്‍ സബ് ട്രഷറി പരിധിയിലുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles