പ്രകൃതിക്ഷോഭം: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം-മുസ്‌ലിം ലീഗ്

കല്‍പറ്റ: അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്കു തക്കതായ നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്നു
മുസ്ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യജീവിശല്യം മൂലം ഏറെ പ്രയാസമനുഭവിക്കുന്ന ജില്ലയിലെ കര്‍ഷകര്‍ക്ക് കാലം തെറ്റിയ മഴ മറ്റൊരു ആഘാതമായെന്നു യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് പി.പി.എ.കരീം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി, എം.എ.മുഹമ്മദ് ജമാല്‍, എന്‍.കെ.റഷീദ്, ടി. മുഹമ്മദ്, എം.മുഹമ്മദ് ബഷീര്‍, കെ.നൂറുദ്ദീന്‍, റസാഖ് കല്‍പറ്റ, പി.പി.അയ്യൂബ്, ടി.ഹംസ, എം.എ.അസൈനാര്‍, പി.ഇസ്മയില്‍, അബ്ദുല്ല മാടക്കര, എം.പി.നവാസ്, പി.കെ.അബ്ദുല്‍ അസീസ്, റിന്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles