കാതോലിക്കാ ബാവയ്ക്കു കല്‍പറ്റയില്‍ സ്വീകരണം നല്‍കി

ടി.സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് കല്‍പറ്റയില്‍ സ്വീകരണം നല്‍കുന്നു.

കല്‍പറ്റ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ബത്തേരി ഭദ്രാസനാധിപന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയ്ക്കു ടി.സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ സ്വീകരണം നല്‍കി. കലക്ടറേറ്റ് പരിസരത്തെ കുരിശടിയില്‍ നടന്ന ചടങ്ങില്‍ മുന്‍ എം.എല്‍.എ എന്‍.ഡി.അപ്പച്ചന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭ ചെയര്‍മാന്‍ കേയെംതൊടി മുജീബ്, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.ശിവരാമന്‍, ഓര്‍ത്തഡോക്സ് ദേവാലയ വികാരി ഫാ.വി.സക്കറിയ വെളിയത്ത്, ഭദ്രാസന സെക്രട്ടറി ഫാ.ടി.എം.കുര്യാക്കോസ്, പള്ളി ട്രസ്റ്റി കെ.കെ.ജോണ്‍സണ്‍, സെന്റ് മേരീസ് ദേവാലയം സെക്രട്ടറി ഇ.വി.അബ്രഹാം, ഡോ.കെ.പി.ഏലിയാസ്, സാം എം.വര്‍ഗ്ഗീസ്, എം.അമ്മിണിക്കുട്ടി, പി.ഷീല എല്‍ദോ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles