ആദിശക്തി സമ്മര്‍ സ്‌കൂള്‍ അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി

ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഹെല്‍പ് ഡെസ്‌ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ഇന്‍ഡിജിനിയസ് പീപ്പിള്‍ കലക്ടീവിനു കീഴിലുള്ള ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ 2023-23 അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി. സമ്മര്‍ സ്‌കൂള്‍ തിരുവനന്തപുരത്ത് ഒപ്പറ-2022 എന്ന പേരില്‍ സംഘടിപ്പിച്ച കല-സാംസ്‌കാരിക പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദുവാണ് ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആദിവാസി-ദളിത് വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി, പി.ജി ഉള്‍പ്പെടെ കോഴ്‌സുകളില്‍ പ്രവേശനം നേടാനുള്ള സൗകര്യമാണ് ഹെല്‍പ് ഡെസ്‌ക് ഒരുക്കുന്നത്. 2015 മുതല്‍ ആദിവാസി-ദളിത് പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിച്ചുവരുന്നതാണ് ആദിശക്തി സമ്മര്‍ സ്‌കൂള്‍. 2021-22 അധ്യയന വര്‍ഷം 700 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ സേവനവും 215 പേര്‍ക്ക് കോളേജ് പ്രവേശനത്തിനു പിന്തുണയും ആദിശക്തി സമ്മര്‍ സ്‌കൂള്‍ നല്‍കിയിരുന്നു. വയനാട്, അട്ടപ്പാടി തുടങ്ങിയ മേഖലകളിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കും ഇതര മേഖലകളിലെ ദളിത് വിദ്യാര്‍ഥികള്‍ക്കും വേനല്‍ അവധിക്കാലത്തും മറ്റും സമ്മര്‍ സ്്കൂള്‍ ഓറിയന്റഷന്‍ ക്ലാസ് നല്‍കുന്നുണ്ട്. ഡിജിറ്റല്‍ സംവിധാനത്തിന്റെ സഹായം ഇല്ലാത്ത 1,000 വിദ്യാര്‍ഥികള്‍ക്കു നടപ്പു വിദ്യാഭ്യാസ വര്‍ഷം ഹെല്‍പ് ഡെസ്‌ക് സേവനം ലഭ്യമാക്കാനാണ് സമ്മര്‍ സ്‌കൂള്‍ തീരുമാനം.

0Shares

Leave a Reply

Your email address will not be published.

Social profiles