ശാസ്ത്രവും അറിവും വികസനത്തിന്റെ അടിസ്ഥാനം-എന്‍.ബാലഗോപാല്‍

മാനന്തവാടിയില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: വികസനത്തിന്റെ അടിസ്ഥാനം വായനയിലൂടെ നേടുന്ന അറിവും ശാസ്ത്രവുമാണെന്നു പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വയനാട് ജില്ലാ സമ്മേളനത്തില്‍
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, മംഗലശേരി മാധവന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.ജോര്‍ജ്, മംഗലശേരി നാരായണന്‍ മാസ്റ്റര്‍, കാരയില്‍ സുകുമാരന്‍, ജോസ് മാസ്റ്റര്‍, ചന്ദ്രശേഖരന്‍, സുശോബ് ചെറുകുംഭം, എടവക പഞ്ചായത്ത് മെംബര്‍ വിനോദ് തോട്ടത്തില്‍, ക്യാപ്റ്റന്‍ രാജീവ് നായര്‍, റീഡിംഗ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ബിജുമോന്‍, ലേഖ ആര്‍. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. മംഗലശേരി മാധവന്‍ മാസ്റ്റര്‍, സുരേഷ് തലപ്പുഴ, മനോജ് മാസ്റ്റര്‍, ജോസ് കിഴക്കേല്‍ എന്നിവരെ ആദരിച്ചു. ഭാരവാഹികളായി എ.പ്രഭാകരന്‍ മാസ്റ്റര്‍(ചെയര്‍മാന്‍, അര്‍ജുന്‍ പി.ജോര്‍ജ്(സെക്രട്ടറി), ജോസ് മാസ്റ്റര്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles