മീനങ്ങാടിയില്‍ പി.എം.കിസാന്‍ രജിസ്‌ട്രേഷന്‍ മേള 24 മുതല്‍

മീനങ്ങാടി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനു ലാന്‍ഡ് വെരിഫിക്കേഷന്‍ ക്യാമ്പും രജിസ്‌ട്രേഷനും മെയ് 24 മുതല്‍ 28 വരെ മീനങ്ങാടി വിസ്മയ ഹാളില്‍ സംഘടിപ്പിക്കുന്നു. കര്‍ഷകര്‍ ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍(രജിസ്റ്റര്‍ ചെയ്തപ്പോള്‍ കൊടുത്ത നമ്പര്‍-ഒ.ടി.പി ലഭിക്കുന്നതിന്), 2022-23ലെ നികുതിശീട്ട്, ബാങ്ക് പാസ്ബുക്ക് എന്നിവയുമായി രാവിലെ ഒമ്പതു മുതല്‍ രാത്രി ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എത്തി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരത്തിന്-ഫോണ്‍: 9747015400,9447636666.

0Shares

Leave a Reply

Your email address will not be published.

Social profiles