കാവ് പരിപാലനത്തിനു സഹായം

കല്‍പറ്റ:വയനാട്ടിലെ കാവുകള്‍ പരിപാലിക്കുന്നതിന് സഹായധനം നല്‍കുന്നതിനു സംസ്ഥാന വനം-വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. കാവുകളുടെ വിസ്തൃതി,ജൈവവൈവിധ്യം എന്നിവ പരിഗണിച്ചാണ് സഹായധനംനല്‍കുക. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം കാവുകളുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍,കാവു സംരക്ഷണത്തിനുള്ള കര്‍മ പദ്ധതികള്‍ എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷകള്‍ ജൂണ്‍ 15ന് മുമ്പ് കല്‍പറ്റയിലെ സാമൂഹിക വനവല്‍ക്കരണ വിഭാഗം അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും കല്‍പറ്റയിലെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലും കല്‍പറ്റ, മാനന്തവാടി, ബത്തേരി, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസുകളിലും ംംം.സലൃമഹമളീൃലേെ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 04936 202623.

0Shares

Leave a Reply

Your email address will not be published.

Social profiles