വനമിത്ര അവാര്‍ഡിനു അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധസസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയിലും ഓരോ അവാര്‍ഡ് നല്‍കും. താല്‍പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ ജൂണ്‍ 15ന് മുമ്പ് കല്‍പറ്റയിലെ സാമൂഹിക വനവല്‍ക്കരണ വിഭാഗം അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍:04936 202623.

0Shares

Leave a Reply

Your email address will not be published.

Social profiles