സൈക്ലിംഗ് കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

ബത്തേരി: വയനാട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍, സൈക്കിള്‍ ബഡീസ്, ഗ്രാമിക കുട്ടമംഗലം എന്നിവ സംയുക്തമായി സംഘടിപ്പിച്ച സൈക്ലിംഗ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് സലീം കടവന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമിക കുട്ടമംഗലം, സൈക്കിള്‍ ബഡീസ് എന്നീ ക്ലബുകള്‍ക്ക് സൈക്കിള്‍ അസോസിയേഷന്റെ ഉപഹാരം അദ്ദേഹം കൈമാറി. സൈക്ലിംഗ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സുബൈര്‍ ഇളകുളം, എന്‍.സി.സാജിദ്, പി.കെ.അയ്യൂബ്, മിഥുന്‍ വര്‍ഗീസ്, സെബാസ്റ്റ്യന്‍ ചക്കാലക്കല്‍,എല്‍.എ. സോളമന്‍, അര്‍ജുന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.സൈക്ലിംഗ് കോച്ച് ഫിറോസ് അഹമ്മദിനെ അനുമോദിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles