കവിതാസമാഹാരം പ്രകാശനം ചെയ്തു

റീന ഹരീഷ് എഴുതിയ ‘സാരാംശം’ കവിതാസമാഹാരം കല്‍പ്പറ്റ എംജിടി ഹാളില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍ പ്രകാശനം ചെയ്യുന്നു.

കല്‍പ്പറ്റ: റീന ഹരീഷ് എഴുതിയ ‘സാരാംശം’ കവിതാസമാഹാരം പ്രകാശനച്ചടങ്ങ് എംജിടി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ടി.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി, തരിയോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. ഷിബു, ബ്ലോക്ക് പഞ്ചായത്തംഗം ഷിബു പോള്‍, എന്‍.പി. അഞ്ജലി, സിന്ധു വയനാട്, സുമി മീനങ്ങാടി എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ. സത്താര്‍ പ്രകാശനം നിര്‍വഹിച്ചു. ഷീന ഹരി ആദ്യപ്രതി ഏറ്റുവാങ്ങി. നോവലിസ്റ്റ് ബാലന്‍ വേങ്ങര പുസ്തകം പരിചയപ്പെടുത്തി.

0Shares

Leave a Reply

Your email address will not be published.

Social profiles