മാനം തെളിഞ്ഞു; ആശ്വാസത്തോടെ റബര്‍ കര്‍ഷകര്‍

വൈത്തിരി: ദിവസങ്ങള്‍ നീണ്ട മഴയ്ക്കു അര്‍ധവിരാമമിട്ട് മാനം തെളിഞ്ഞത് റബര്‍ കര്‍ഷകര്‍ക്കു നേരിയ ആശ്വാസമായി. റബര്‍ ഷീറ്റ് വിയിലെ നേരിയ വര്‍ധനയും പ്രതീക്ഷയായി. ഈ മാസം തുടരെ പെയത് മഴ ചെറുകിട-നാമമാത്ര റബര്‍ കര്‍ഷരുടെ കണക്കുകൂട്ടല്‍ ആകെ തെറ്റിച്ചു. മേയ് ആദ്യം മൂന്നു ദിവസം ടാപ്പിംഗ് നടത്താന്‍ കഴിഞ്ഞ കര്‍ഷകര്‍ക്ക് പിന്നീടു രണ്ടാഴ്ചയോളം തോട്ടത്തിലേക്കു തിരിയേണ്ടിവന്നല്ല. അത്രയ്ക്കു പ്രതികൂലമായിരുന്നു കാലാവസ്ഥ. ഏപ്രില്‍-മേയ് മാസങ്ങളിലാണ് റബറില്‍നിന്നു കൂടുതല്‍ പാല്‍ കിട്ടുന്നത്. മെയില്‍ ഭൂരിപക്ഷം ദിവസങ്ങളിലും ടാപ്പിംഗ് നടത്താനാകാത്തതു കര്‍ഷകര്‍ക്കു തിരിച്ചടിയായി. വരുമാന നഷ്ടം പല കുടുംബങ്ങളെയും ദുരിതത്തിലാക്കി. വൈത്തിരി മേഖലയില്‍ സുഗന്ധഗിരി, അംബ തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും റബര്‍ കൃഷിയുള്ളത്. വരവും ചെലവും പൊരുത്തപ്പെടാത്ത സാഹചര്യത്തില്‍ റബര്‍ കൃഷി അവസാനിപ്പിച്ചവര്‍ നിരവധിയാണ്. റബര്‍ മരങ്ങള്‍ വെട്ടിമാറ്റി കാപ്പിയും മറ്റ് കൃഷികളും ആരംഭിച്ചവര്‍ ഏറെയാണ്. റബര്‍ വിലയിലെ ഇടിവും ടാപ്പിംഗിനു ആളെ കിട്ടാത്തതും കര്‍ഷകരെ നിരാശയിലാക്കിയിരുന്നു. കൃഷിക്കാരില്‍ പലരും സ്വന്തമായാണ് ടാപ്പിംഗ് നടത്തി ഷീറ്റ് ഉല്‍പാദിപ്പിക്കുന്നത്. റബര്‍ വിലയില്‍ ക്വിന്റലിനു 500 രൂപയുടെ വര്‍ധനാണ് അടുത്തകാലത്തു ഉണ്ടായത്. നിലവില്‍ റബര്‍ ക്വിന്റലിനു 16,500-17,200 രൂപയാണ് വില.

റിപ്പോര്‍ട്ട്: മുഹമ്മദ് ജുനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles