ഡയാലിസിസിനു ഫീസ്: സമരവുമായി എ.ഐ.വൈ.എഫ്

നല്ലൂര്‍നാട് ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനു മുന്നില്‍ എ.ഐ.വൈ.എഫ് സമരം മാനന്തവാടി മണ്ഡലം സെക്രട്ടറി നിഖില്‍ പദ്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: നല്ലൂര്‍നാട് ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനു മുന്നില്‍ എ.ഐ.വൈ.എഫ് എടവക മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി. ഡയാലിസിസിന് ഫീസ് ഇടാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പ്രശ്‌നം പരിഹരിക്കുമെന്നു മെഡിക്കല്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് സമരം നിര്‍ത്തിയത്. മാനന്തവാടി മണ്ഡലം സെക്രട്ടറി നിഖില്‍ പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് അധ്യക്ഷത വഹിച്ചു. നിസാര്‍, അജ്മല്‍ ഷെയ്ക്ക്, അലക്‌സ്, ജ്യോതിഷ്, കെ.സജീവന്‍, റെയീസ് കാഞ്ഞായി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles