ചുരം ബൈപാസ് നിര്‍മിക്കണം മരം വ്യാപാരികള്‍

കല്‍പറ്റ: താമരശേരി ചുരം ബൈപാസ് അടിയന്തരമായി യാഥാര്‍ഥ്യമാക്കണമെന്നു ടിംബര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ചുരത്തിലെ വര്‍ധിക്കുന്ന ഗതാഗതക്കുരുക്കിനും റോഡ് സുരക്ഷയ്ക്കും പരിഹാരം ബൈപാസാണെന്നു യോഗം അഭിപ്രായപ്പെട്ടു. ചുരത്തില്‍ ചരക്കുവാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും മണിക്കൂറുകളോളം തടഞ്ഞിടുന്നതും അനീതിയാണെന്നു വിലയിരുത്തി

. ജയിംസ് ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു.കെ.സി.കെ.തങ്ങള്‍, വി.ജെ.ജോസ്, ജാബിര്‍ കരണി,പി.ഷാഹുല്‍ ഹമീദ്, ഒ.ഇ.കാസിം ഹാജി, ഹനീഫ കാട്ടിക്കുളം, വിഷ്ണു കല്‍പറ്റ, എന്‍.കെ.സോമസുന്ദരന്‍, പി.സൈഫുദ്ദീന്‍ ഹാജി, ഷിബു പുല്‍പള്ളി, നാസര്‍ പനമരം, അസു ഹാജി കമ്പളക്കാട്, ഫൈസല്‍ വൈത്തിരി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles