കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണയം: കാമ്പയിന്‍ തുടങ്ങി

ബാലമിത്ര കാമ്പയിന്‍ വയനാട് ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കുന്നു.

കല്‍പറ്റ: അങ്കണവാടി കുട്ടികളിലെ കുഷ്ഠരോഗ നിര്‍ണയത്തിനുള്ള ‘ബാലമിത്ര’ ക്യാമ്പയിന് വയനാട്ടില്‍ തുടക്കമായി. ആരോഗ്യവകുപ്പ്, ആരോഗ്യ കേരളം, വനിത-ശിശുവികസന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാമ്പയിന്‍.കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കുകയാണ് ബാലമിത്രയിലൂടെ ലക്ഷ്യമിടുന്നത്. അങ്കണവാടി തലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി രോഗ നിര്‍ണയ പ്രക്രിയയില്‍ പങ്കാളിയാക്കും. ആദ്യഘട്ടത്തില്‍ രോഗ സാധ്യതയുള്ളവരുടെ പട്ടിക ത.ാറാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി രോഗ നിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കും.
കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.പി.ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ഡി.പി.എം ഡോ.സമീഹ സെയ്തലവി പദ്ധതി വിശദീകരിച്ചു. ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ.പ്രിയ സേനന്‍, ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.ഹഫ്‌സത്ത്, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles