പൂക്കോട് വെറ്ററിനറി സര്‍വകലാശാല തുമ്പി സര്‍വേ നടത്തി
*ചതുപ്പ് മുളവാലന്‍ അടക്കം 51 ഇനങ്ങളെ കണ്ടെത്തി

വൈത്തിരി: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാല പൂക്കോട് കാമ്പസിലും പൂക്കോട് തടാക പരിസരത്തും തുമ്പി സര്‍വേ നടത്തി. സൊസൈറ്റി ഫോര്‍ ഓഡോണേറ്റ് സ്റ്റഡീസ് അംഗങ്ങള്‍, പൂക്കോട് വെറ്ററിനറി കോളേജിലെ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങള്‍, നേച്ചര്‍ ക്ലബ് അംഗങ്ങള്‍, സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു സര്‍വേ. വംശനാശ ഭീഷണി നേരിടുന്ന ചതുപ്പ് മുളവാലന്‍ ഉള്‍പ്പെടെ 51 ഇനം തുമ്പികളെ കണ്ടെത്തി. തുമ്പികളില്‍ 28 ഇനം കല്ലന്‍ വിഭാഗത്തിലും 23 ഇനം സൂചി വിഭാഗത്തിലും ഉള്‍പ്പെടുന്നതാണ്.
സി.ജി.കിരണ്‍ അനുസ്മരണ പ്രഭാഷണത്തോടനുബന്ധിച്ചാണു സര്‍വേ സംഘടിപ്പിച്ചത്. സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്‌ന കരിം ഉദ്ഘാടനം ചെയ്തു.കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ.സാനിസ് ജൂലിയറ്റ്, അസി.പ്രൊഫസര്‍ ഡോ.ആര്‍.എല്‍.രതീഷ് എന്നിവര്‍ പ്രസംഗിച്ചു.പ്രമുഖ പ്രകൃതി നിരിക്ഷകന്‍ വി.സി.ബാലകൃഷ്ണന്‍, തുമ്പി ഗവേഷകനും ഗോവ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് അംഗവുമായ പരാഗ് രംഗനേക്കര്‍ എന്നിവര്‍ ക്ലാസെടുത്തു.

റിപ്പോര്‍ട്ട്: മുഹമ്മദ് ജൂനൈദ്.

0Shares

Leave a Reply

Your email address will not be published.

Social profiles