അധ്യാപക നിയമനം

മാനന്തവാടി: ഗവ.കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്കു അതിഥി അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്‌സ്-1, ഫിസിക്‌സ്-3, കെമിസ്ട്രി-1, ഇലക്ട്രോണിക്‌സ്-1 എന്നീ വിഷയങ്ങളിലാണ് നിയമനം. ഫിസിക്‌സ് അധ്യാപകര്‍ മെയ് 30ന് രാവിലെ 10 മുതല്‍ 12 വരെയും കെമിസ്ട്രി അധ്യാപകര്‍ ഉച്ചയ്ക്ക് 1.30 മുതല്‍ വൈകീട്ട് 3.30 വരെയും മാത്തമാറ്റിക്‌സ് അധ്യാപകര്‍ മെയ് 31 രാവിലെ 10 മുതല്‍ 12.30 വരെയും ഇലക്ട്രോണിക്‌സ് അധ്യാപകര്‍ ജൂണ്‍ ഒന്നിനു രാവിലെ 10നും മാനന്തവാടി കോളേജില്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഹാജരാകണം. അപേക്ഷകര്‍ക്ക് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം. ഫോണ്‍: 04935 240351.

0Shares

Leave a Reply

Your email address will not be published.

Social profiles