വീരേന്ദ്രകുമാര്‍ അനുസ്മരണം 28ന്

കല്‍പറ്റ: എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി.വീരേന്ദ്രകുമാറിനെ അദ്ദേഹത്തിന്റെ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ വയനാടന്‍ ജനത അനുസ്മരിക്കും. 28ന് ഉച്ചകഴിഞ്ഞു മൂന്നിന് എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എഴുത്തുകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര,
മുന്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ., മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ ഒ.ആര്‍.കേളു, ഐ.സി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. പരിപാടിയുടെ വിജയത്തിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചെയര്‍മാനും കെ.കെ.ഹംസ ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരികയാണ്.

0Shares

Leave a Reply

Your email address will not be published.

Social profiles