വാഴവറ്റ അയ്യപ്പ ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ 21ന്

വാഴവറ്റ: അയ്യപ്പ ക്ഷേത്രത്തില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 21ന് രാവിലെ ഒമ്പതിനും പത്തിനും ഇടയില്‍ ബാലാലയ പ്രതിഷ്ഠ നടത്തും. ക്ഷേത്രം തന്ത്രി ബ്രമ്ഹശ്രീ വെളളംകൊല്ലി ശശിധരന്‍ എബ്രാന്തിരി കാര്‍മികനാകും. പരിപാടി വിജയിപ്പിക്കാന്‍ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചു. പ്രസിഡന്റ് കെ.ബി. രാജുകൃഷ്ണ അധ്യക്ഷത വഹിച്ചു. പി.ടി. വിശ്വനാഥന്‍, കെ. മിനി, എം. സന്തോഷ്‌കുമാര്‍, കെ.പി. സുകുമാരന്‍, ജലജ വേടക്കണ്ടി, ഇ.എം. ഉമേഷ്, സുരേന്ദ്രന്‍ വാറുവിളകത്തില്‍, പി.ആര്‍. നാരായണന്‍, കെ.യു. രാമകൃഷ്ണന്‍, ശാന്തമ്മ ദിവാകരന്‍, മീന വേലായുധന്‍, വിജയന്‍ എലപ്പുളളി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles