ദുരന്ത നിവാരണം: എ.കെ.ജി ബ്രിഗേഡുമായി സി.പി.എം കല്‍പറ്റ ഏരിയ കമ്മിറ്റി

കല്‍പറ്റ: ദുരന്ത നിവാരണ രംഗത്ത് സജീവമായി ഇടപെടുന്നതിനു എ.കെ.ജി ബ്രിഗേഡുമായി സി.പി.എം കല്‍പറ്റ ഏരിയ കമ്മിറ്റി. 40 വയസ്സില്‍ ചുവടെയുള്ള 20 വനിതകളടക്കം 100 പേരാണ് ബ്രിഗേഡില്‍ ഉണ്ടാകുക. ഏരിയ കമ്മിറ്റിക്കു കീഴിലെ ലോക്കല്‍ കമ്മിറ്റികളില്‍നിന്നു തെരഞ്ഞെടുത്തവരാണ് ബ്രിഗേഡിലുള്ളത്. ഇവര്‍ക്കുള്ള ആദ്യഘട്ടം പരിശീലനം വെള്ളിയാഴ്ച(27) രാവിലെ 10നു പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും. 15 ദിവസത്തെ പരിശീലനമാണ് തുടക്കത്തില്‍ നല്‍കുന്നതെന്നു സി.പി.എം ഏരിയ സെക്രട്ടറി വി.ഹാരിസ്, കെ.എം.ഫ്രാന്‍സിസ്, എം.ഡി.സെബാസ്റ്റ്യന്‍, പി.എം.സന്തോഷ്‌കുമാര്‍, പി.സി.ഹരിദാസ്, പി.ആര്‍.നിര്‍മല, സി.ഷംസുദ്ദീന്‍, കെ.കെ.സഹദ് എന്നിവര്‍ അറിയിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയവര്‍ ബ്രിഗേഡിനു ശിക്ഷണം നല്‍കും. ആക്‌സിഡന്റ് കെയര്‍, രക്തദാനം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ എന്നീ രംഗങ്ങളിലും ബ്രിഗേഡ് ഇടപെടും. ഭക്ഷണപ്പൊതികള്‍ സ്വീകരിച്ചു വിതരണം ചെയ്യുന്ന കേന്ദ്രം ബ്രിഗേഡിനു കീഴില്‍ കല്‍പറ്റയില്‍ ആരംഭിക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കാമ്പയിന്‍ നടത്തും. ഇതിന്റെ ഭാഗമായി ചെറുപ്പക്കാര്‍ക്കായി യോഗ, ആയോധനകല പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. യൂനിഫോമിലാണ് ബ്രിഗേഡ് സേവനത്തിനു ഇറങ്ങുക.

0Shares

Leave a Reply

Your email address will not be published.

Social profiles