ചങ്ങാതിക്കൂട്ടം ക്യാമ്പ് സമാപിച്ചു

വെള്ളമുണ്ട ഒഴുക്കന്‍മൂലയില്‍ ചങ്ങാതിക്കൂട്ടം ക്യാമ്പ് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്യുന്നു.

വെള്ളമുണ്ട: ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍, മാനന്തവാടി ആയുഷ് ഗ്രാമം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ഒഴുക്കന്‍മൂല ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ത്രിദിന ചങ്ങാതിക്കൂട്ടം ക്യാമ്പ് നടത്തി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഡോ.മനുവര്‍ഗീസ് അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അനീന ത്യാഗരാജ് മുഖ്യാതിഥിയായിരുന്നു. കെ.ശാന്തി, സദ്ഗമയ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.ജെറാഡ് കെ.ജയകുമാര്‍, ആക്‌സണ്‍ സണ്ണി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles