പുഴ ശുചീകരണ യജ്ഞവുമായി എടവക

കമ്മന ചെക്ഡാം പരിസരത്ത് പുഴ ശുചീകരണ പരിപാടി എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: എടവക പഞ്ചായത്തിന്റെ 19 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മാനന്തവാടി പുഴയോരത്തിന്റെ ശുചീകരണ-മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ പൊതുജന പങ്കാളിത്തത്തോടെ ആരംഭിച്ചു. കമ്മന ചെക്ഡാം പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി.പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിഹാബ് അയാത്ത്, വാര്‍ഡ് മെംബര്‍ സി.എം.സന്തോഷ്, ജനപ്രതിനിധികളായ ഗിരിജ സുധാകരന്‍, സി.സി. സുജാത, ജില്‍സണ്‍ തൂപ്പുങ്കര, പൗലോസ് ഐക്കരക്കുടി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles