വൈല്‍ഡര്‍നെസ് മെഡിസിന്‍: ഡി.എം.വിംസില്‍ ദേശീയ ശില്‍പശാല നടത്തി

ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വൈല്‍ഡര്‍നെസ് മെഡിസിന്‍ എന്ന വിഷയത്തില്‍ നടത്തിയ ദേശീയ ശില്‍പശാല ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്താ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന എമര്‍ജന്‍സി കോണ്‍ക്ലേവ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വൈല്‍ഡര്‍നെസ് മെഡിസിന്‍ എന്ന വിഷയത്തില്‍ ദേശീയ ശില്‍പശാല നടത്തി. അമേരിക്കയിലെ അരിസോണ യൂനിവേഴ്‌സിറ്റി അനസ്‌തേഷ്യ വിഭാഗം എം.ഡിയും വൈല്‍ഡര്‍നെസ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുമായ ഡോ.കെറി ക്രീഡല്‍ നയിച്ച ശില്‍പശാല മെഡിക്കല്‍ കോളേജ് ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്താ ഉദ്ഘാടനം ചെയ്തു. ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീര്‍ അധ്യക്ഷത വഹിച്ചു. ഡോ.ജോണ്‍സണ്‍ കെ. വര്‍ഗീസ്(കൊച്ചി), വിംസ് മെഡിക്കല്‍ സൂപ്രണ്ട് ഡോ.മനോജ് നാരായണന്‍, അത്യാഹിത വിഭാഗം മേധാവി ഡോ.സര്‍ഫാരാസ് ഷെയ്ഖ്, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ.ശുഭ ശ്രീനിവാസ് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, പേമാരി, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങളില്‍ ചെയ്യേണ്ട അടിയന്തര ചികിത്സകള്‍ കൂടാതെ വന്യജീവി സര്‍വേകള്‍, സാഹസിക സഞ്ചാരത്തിന്റെ ഭാഗമായുള്ള മലകയറ്റം, തണ്ടര്‍ബോള്‍ട്ട് പോലുള്ള സേനകളുടെ സേവനം തുടങ്ങിയ സാഹചര്യങ്ങളില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളില്‍ മറ്റ് ചികിത്സാ മുറകളുടെ അപര്യാപ്തത ജീവഹാനിക്ക് കാരണമാകാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ അതത് സ്ഥലങ്ങളില്‍ ലഭ്യമായ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍ ശില്‍പശാല ചര്‍ച്ച ചെയ്തു.

0Shares

Leave a Reply

Your email address will not be published.

Social profiles