രംഗശ്രീ കലാജാഥ പര്യടനം തുടങ്ങി

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനുവേണ്ടി രംഗശ്രീ വയനാട് അവതരിപ്പിക്കുന്ന കലാജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. വൈത്തിരി ബസ്സ്റ്റാന്‍ഡ് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് ഉദ്ഘാടനം ചെയ്തു. വൈത്തിരി പൊഴുതന, വെങ്ങപ്പള്ളി, കല്‍പറ്റ എന്നിവടങ്ങളില്‍ കലാജാഥ പര്യടനം നടത്തി. കോവിഡ് അതിജീവനം വിഷയമാക്കിയാണ് രംഗശ്രീ വയനാട് കലാജാഥ അണിയിച്ചൊരുക്കിയത്. പ്രളയം, നിപ്പ അതിജീവനം, ആരോഗ്യ രംഗത്തെ മുന്നേറ്റങ്ങള്‍, ഭക്ഷ്യ സുരക്ഷ, ലൈഫ് ഭവന പദ്ധതി തുടങ്ങിയവയാണ് നൃത്ത ശില്‍പ സംഗീതാവിഷ്‌കാരത്തിലൂടെ രംഗശ്രീ അവതരിപ്പിച്ചത്. നവകേരളം സംഗീത ശില്‍പവും കരിവള്ളൂര്‍ മുരളി രചനയും റഫീക്ക് മംഗലശേരി സംവിധാനവും നിര്‍വഹിച്ച കേരള വര്‍ത്തമാനകാല നാടകവും കലാജാഥയില്‍ അവതരിപ്പിച്ചു. കെ.പി.ബബിതയുടെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് സംഗീത നാടകം അവതരിപ്പിക്കുന്നത്. കലാജാഥ പനമരം, പുല്‍പള്ളി, ഇരുളം, പുതാടി, ബത്തേരി, അമ്പലവയല്‍, മീനങ്ങാടി, ബത്തേരി, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട, മാനന്തവാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

0Shares

Leave a Reply

Your email address will not be published.

Social profiles