ആള്‍ട്ടര്‍നേറ്റ് സ്‌കൂള്‍ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം-സംരക്ഷണ സമിതി

മാനന്തവാടി: തവിഞ്ഞാല്‍ പഞ്ചായത്തിലെ തവിഞാല്‍ 44 എസ്റ്റേറ്റിലുള്ള ആള്‍ട്ടര്‍നേറ്റ് സ്‌കൂള്‍ പൂട്ടാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് സ്‌കൂള്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
1941ല്‍ സ്ഥാപിതമായ എസ്റ്റേറ്റ് സ്‌കൂള്‍ 2010ല്‍ ആള്‍ട്ടര്‍നേറ്റ് വിദ്യാലയമായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ആദിവാസി, തോട്ടം തൊഴിലാളി, മറ്റ് പിന്നാക്ക വിഭാഗങ്ങളിലുള്ളവരാണ് വിദ്യാലയത്തെ പഠനത്തിനു ആശ്രയിക്കുന്നത്. 49 വിദ്യാര്‍ഥികളാണ് നിലവിലുള്ളത്. സ്‌കൂള്‍ പൂട്ടിയാല്‍ രണ്ടു കിലോമീറ്റര്‍ അകലെയുള്ള ഗവ.സ്‌കൂളിനെയാണ് വിദ്യാര്‍ഥികള്‍ ആശ്രയിക്കേണ്ടത്. ആള്‍ട്ടര്‍നേറ്റ് സ്‌കൂള്‍ പൂട്ടുന്നത് ഉചിതമല്ല. സ്‌കൂള്‍ നിലനിര്‍ത്തുന്നതിനു നടപടികള്‍ ഉണ്ടാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെ.ഷബിത,
പി.സക്കീര്‍ ഹുസൈന്‍, എം.സുബ്രഹ്‌മണ്യന്‍, കെ.ഉസ്മാന്‍ എന്നിവര്‍

പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles