നെന്മേനിയില്‍ ജല നടത്തം സംഘടിപ്പിച്ചു 

ബത്തേരി: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നെന്‍മേനി പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ വലിയവട്ടം തോട്ടില്‍ ജലനടത്തം സംഘടിപ്പിച്ച. പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ജയ മുരളി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ.വി.ശശി, പഞ്ചായത്ത് അംഗങ്ങളായ ഉഷ വേലായുധന്‍, ദീപ ബാബു, സൈസൂനത്ത് നാസര്‍, അനിത കല്ലൂര്‍, സുജാത മോഹന്‍, അസി.സെക്രട്ടറി സി.പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles