തിരിച്ചടികള്‍ക്കിടയിലും വാഴക്കൃഷി തുടര്‍ന്ന് വയനാട്ടിലെ കര്‍ഷകര്‍

വൈത്തിരി: തിരിച്ചടികള്‍ക്കിടയിലും വാഴക്കൃഷി തുടര്‍ന്ന് വയനാട്ടിലെ കര്‍ഷകര്‍. മെയ് തുടക്കം മുതല്‍ വേനല്‍ മഴയ്ക്കു പുറമേ അപ്രതീക്ഷിതമായി തുടച്ചയായുണ്ടായ കനത്ത് പെയ്ത്തിലും കാറ്റിലും വാഴകള്‍ ഒടിഞ്ഞും മറിഞ്ഞും നശിച്ചതിന്റെ ആഘാതത്തില്‍നിന്നു കര്‍ഷകര്‍ മോചിതരായില്ല. എങ്കിലും നഷ്ടക്കണക്കുകള്‍ ഉള്ളിലൊതുക്കി വീണ്ടും കൃഷിയിറക്കുകയാണ് ജില്ലയിലെ കര്‍ഷകര്‍. പലരും
വാഴക്കന്ന് നടുന്നതിനായി പാടങ്ങള്‍ സജ്ജമാക്കിക്കഴിഞ്ഞു. ചിലേടങ്ങളില്‍ കന്നു നടീല്‍ പൂര്‍ത്തിയായി. ഇത്തവണ കൃഷി പിഴയ്ക്കില്ലെന്ന വിശ്വാസത്തിലാണ് കര്‍ഷകര്‍ പൊതുവെ.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിളവെടുപ്പിനു പാകമായതടക്കം ആയിരക്കണക്കിനു നേന്ത്രവാഴയാണ് സമീപകാലത്തു കാറ്റിലും മഴയിലും നശിച്ചത്. കോടിക്കണക്കിനു രൂപയാണ് കൃഷിക്കാര്‍ക്കുണ്ടായ നഷ്ടം. ജില്ലയില്‍ ഏകദേശം 12,000 ഹെക്ടറിലാണ് വാഴക്കൃഷി. പടിഞ്ഞാറത്തറ, തരിയോട്, തവിഞ്ഞാല്‍, തൊണ്ടര്‍നാട്, വെളളമുണ്ട, എടവക, പൊഴുതന, കോട്ടത്തറ, വൈത്തിരി പഞ്ചായത്തുകളില്‍ നേന്ത്രവാഴക്കൃഷി മുഖ്യ ഉപജീവനമാര്‍ഗമാക്കിയ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങളുണ്ട്.

0Shares

Leave a Reply

Your email address will not be published.

Social profiles