വെറ്ററിനറി സര്‍വകലാശാല: പുതിയ ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു

ഡോ.എസ്.എന്‍.രാജ്കുമാര്‍, ഡോ.സി.ലത, ഡോ.ടി.എസ്.രാജീവ്, ഡോ.എം.കെ.നാരായണന്‍, ഡോ.കെ.വിജയകുമാര്‍.

കല്‍പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ വിവിധ തസ്തികകളില്‍ പുതിയ ഉദേ്യാഗസ്ഥര്‍ ചുമതലയേറ്റു. ദേശീയതലത്തില്‍ മത്സരാടിസ്ഥാനത്തില്‍ നടത്തിയ തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഉദ്യോഗസ്ഥരുടെ നിയമനം.
ഡയറക്ടര്‍ ഓഫ് അക്കാദമിക്‌സ് ആന്‍ഡ് റിസര്‍ച് ആയി ഡോ.സി.ലതയും ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ് ആയി ഡോ.ടിഎസ്. രാജീവും ചുമതലയേറ്റു.സര്‍വകലാശാലയ്ക്കു കീഴിലിലെ വിവിധ കോളേജുകളില്‍ ഡീന്‍ തസ്തികകളിലും നിയമനം നടന്നു. മണ്ണുത്തി വെറ്ററിനറി കോളേജ് ഡീന്‍ ആയി ഡോ.കെ.വിജയകുമാര്‍, പൂക്കോട് വെറ്ററിനറി കോളേജ് ഡീന്‍ ആയി ഡോ.എം.കെ.നാരായണന്‍, മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടി ഡീന്‍ ആയി ഡോ.എസ്.എന്‍.രാജകുമാര്‍ എന്നിവര്‍ ചുമതലയേറ്റു.
ഡോ.സി.ലത, വെറ്ററിനറി പൊതുജനാരോഗ്യ വിഭാഗത്തില്‍ പ്രൊഫസറും മണ്ണുത്തി വെറ്ററിനറി കോളേജ് ഡീന്‍ ചുമതലയും വഹിച്ചുവരികയായിരുന്നു. ഡോ.ടി.എസ്.രാജീവ് വിജ്ഞാന വ്യാപന വിഭാഗം പ്രൊഫസറും ആന പഠന കേന്ദ്ര മേധാവിയും സര്‍വകലാശാല സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ ഡയറക്ടറും പി.ആര്‍.ഒയുമായിരുന്നു. ഡോ.കെ.വിജയകുമാര്‍ പ്രിവന്റീവ് മെഡിസിന്‍ വിഭാഗം മേധാവിയും മുന്‍ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് കമ്മീഷണറും പൂക്കോട് വെറ്ററിനറി കോളേജ് ഡീനുമായിരുന്നു. ഡോ.എം.കെ.നാരായണന്‍ സര്‍വകലാശാലയിലെ ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് ഇന്‍ ചാര്‍ജായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഡോ.എസ്.എന്‍.രാജകുമാര്‍ മണ്ണുത്തി കോളേജിലെ ഡയറി ടെക്‌നോളജി വിഭാഗത്തിന്റെയും സര്‍വകലാശാല ഡയറി പ്ലാന്റിന്റെയും മേധാവി ആയിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles