ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

കണിയാമ്പറ്റ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ബോധവല്‍ക്കരണ സെമിനാര്‍ കമ്പളക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

കണിയാമ്പറ്റ: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന്റെ ഭാഗമായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. കമ്പളക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷ് ഉദ്ഘാടനം ചെയ്തു. എല്‍ദോ കെ.ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെ.എം.തങ്കച്ചന്‍, ബെന്നി പള്ളിപ്പാട്ട്, പി.പി.പോള്‍, ബിജു സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു. ട്രാഫിക് നിയമം, പോക്‌സോ കേസുകള്‍, പാരന്റിംഗ് എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ക്കു ഇന്‍സ്‌പെക്ടര്‍ എം.എ.സന്തോഷ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ദാമോദരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles