റവ.ഡോ.ഷിബു കുറ്റിപറിച്ചേലിനെ മെത്രാപ്പോലീത്ത പദവിയിലേക്കു ശുപാര്‍ശ ചെയ്തു

റവ.ഡോ.ഷിബു കുറ്റിപറിച്ചേല്‍

മീനങ്ങാടി: ഓസ്‌ട്രേലിയയില്‍ ശുശ്രൂഷ ചെയ്യുന്ന മലബാര്‍ ഭദ്രാസനത്തിലെ വൈദികന്‍ റവ.ഡോ.ഷിബു കുറ്റിപറിച്ചേലിനെ മലബാര്‍ ഭദ്രാസനത്തിന്റേയും മലബാര്‍ മേഖലാ സിംഹാസന പള്ളികളുടെയും മെത്രാപ്പോലീത്തയായി വാഴിക്കണമെന്നു മലബാര്‍ ഭദ്രാസന പള്ളി പ്രതിനിധി യോഗം പാത്രിയര്‍ക്കീസ് ബാവായോടും മേല്‍സമിതികളോടും ശുപാര്‍ശ ചെയ്തു. യോഗത്തില്‍ മലങ്കര മെത്രാപ്പോലീത്തന്‍ ട്രസ്റ്റിയും ഭദ്രാസന മെത്രാപ്പോലീത്തയുമായ ജോസഫ് മോര്‍ ഗ്രീഗോറിയോസ് അധ്യക്ഷത വഹിച്ചു. ഫാ.ബേബി ഏലിയാസ്, ഫാ.ബാബു നീറ്റുങ്കര, ഫാ.ജോര്‍ജ് കവുങ്ങുംപിള്ളില്‍, ജോണ്‍സന്‍ കൊഴാലില്‍, ഫാ.ഗീവര്‍ഗീസ് മേലേത്ത്, ഷെവലിയാര്‍ പ്രൊഫ.കെ.പി.തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസന സെക്രട്ടറിയായി റവ.ഡോ.മത്തായി അതിരമ്പുഴയില്‍, ജോയിന്റ് സെക്രട്ടറിയായി ബേബി വാളങ്കോട്ട് എന്നിവരെ തെരഞ്ഞെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles