വിഷ ചികിത്സ: പരിശീലന കളരി സംഘടിപ്പിച്ചു

മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വിഷ ചികിത്സയിലെ നൂതന രീതികള്‍ എന്ന വിഷയത്തില്‍ നടത്തിയ പരിശീലന കളരി ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്ത ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന എമര്‍ജന്‍സി കോണ്‍ക്ലേവ് രണ്ടാംഘട്ടത്തിന്റെ ഭാഗമായി മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വിഷചികിത്സയിലെ നൂതന രീതികള്‍ എന്ന വിഷയത്തില്‍ പരിശീലന കളരി സംഘടിപ്പിച്ചു. ഡീന്‍ ഡോ.ഗോപകുമാരന്‍ കര്‍ത്ത ഉദ്ഘാടനം ചെയ്തു. അത്യാഹിത വിഭാഗം മേധാവി ഡോ.സര്‍ഫാരാസ് ഷെയ്ഖ് പ്രസംഗിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ടോക്‌സിക്കോളജിയുടെയും ഇന്ത്യന്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്റെയും പ്രസിഡന്റ് ഡോ.നരേന്ദ്ര നാഥ് ജെന നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles