പൗള്‍ട്രി ഫാം സംരംഭക ശില്‍പശാല

മാനന്തവാടിയില്‍ പൗള്‍ട്രി ഫാം സംരഭക ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: കേരള ചിക്കന്‍ പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി ക്ഷീര സംഘം ഹാളില്‍ പൗള്‍ട്രി ഫാം സംരംഭക ശില്‍പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ സുരേഷ് താളൂര്‍ അധ്യക്ഷത വഹിച്ചു. സൊസൈറ്റി ചെയര്‍മാന്‍ പി.കൃഷ്ണപ്രസാദ് മുഖ്യപ്രഭാക്ഷണം നടത്തി. കേരള ചിക്കന്‍ വായ്പ പദ്ധതി എന്ന വിഷയത്തില്‍ സൊസൈറ്റി അസിസ്റ്റന്റ് മാനേജര്‍ ഡോ.ഫിദലും, മൃഗ സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.രാജേഷും ക്ലാസെടുത്തു. ക്ഷീര സംഘം പ്രസിഡന്റ് പി.ടി.ബിജു, മാത്യൂസ് നൂറനാല്‍, സി.എം.അനില്‍കുമാര്‍, ടി.ബി.സുരേഷ്, രാഹുല്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles