സ്‌കൂള്‍ പ്രവേശനോത്സവം: മുന്നൊരുക്കം വിലയിരുത്തി

ല്‍പറ്റ: സ്‌കൂള്‍ പ്രവേശനോത്സവം മുന്നൊരുക്കം ജില്ലാ കലക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ കലക്ട്രേറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഗോത്രസാരഥി പദ്ധതി, വിദ്യാലയങ്ങളിലെ നവീകരണം എന്നിവ ചര്‍ച്ച ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ കേയെംതൊടി മുജീബ്, എ.ഡി.എം എന്‍.ഐ.ഷാജു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ശശിപ്രഭ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എം.എല്‍.എമാരുടെ പ്രതിനിധികള്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, എസ്.എസ്.കെ. പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജൂണ്‍ ഒന്നിന് കാക്കവയല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം.

0Shares

Leave a Reply

Your email address will not be published.

Social profiles