പഠന റിപ്പോര്‍ട്ട് പ്രകാശനം

കല്‍പറ്റ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തയാറാക്കിയ വനിതാ പഠന റിപ്പോര്‍ട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം എത്സി ജോര്‍ജ് പ്രകാശനം ചെയ്തു. ഇതോടനുബന്ധിച്ചു നടത്തിയ സെമിനാര്‍ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു.
ജനകീയാസൂത്രണം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വനിതാ ഘടക പദ്ധതികള്‍ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് കെ.ജി.ഒ.എ ജില്ലാ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനം നടത്തിയത്. തിരുനെല്ലി, വൈത്തിരി പഞ്ചായത്തുകളിലും ബത്തേരി മുനിസിപ്പാലിറ്റിയിലുമായിരുന്നു പഠനം. തദ്ദേശ സ്ഥാപനതലങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സമാഹരിച്ചു തയാറാക്കിയ റിപ്പോര്‍ട്ടാണ് പ്രകാശനം ചെയ്തത്. കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.ദയാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, എന്‍.ജി.ഒ യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ബി.സുധ, ഹസീജ റഹ്‌മാന്‍, എ.ടി.ഷണ്‍മുഖന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.സാലിഹ സ്വാഗതവും കെ.ശാന്ത നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles