ലഹരി വിരുദ്ധ പ്രചാരണം: ഫുട്‌ബോള്‍ മത്സരവുമായി വയനാട് പോലീസ്

കല്‍പറ്റ: ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു
മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ‘ഗോത്ര വീര്യം-2022’ എന്ന പേരില്‍ ഫുട്‌ബോള്‍ മത്സരം നടത്തും. കളിക്കാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും.
ജില്ലയിലെ 17 പോലീസ് സ്റ്റേഷനുകളുടെ ബാനറില്‍ 17 ടീമുകള്‍ മൂന്ന് പോലീസ് സബ് ഡിവിഷന്‍ തലത്തില്‍ മത്സരിച്ചിരുന്നു. ഇതില്‍ വിജയിച്ച ടീമുകളാണ് മീനങ്ങാടിയില്‍ മാറ്റുരയ്ക്കുന്നത്. ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തശേഷം കിക്കോഫ് നിര്‍വഹിക്കും. സമാപനച്ചടങ്ങില്‍ സന്തോഷ് ട്രോഫി താരം മുഹമ്മദ് സഫ്‌നാദിനെ ആദരിക്കും.
സംസ്ഥാനത്തു ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഫുട്‌ബോള്‍ മേള പോലീസ് സംഘടിപ്പിക്കുന്നത്. ഓരോ സ്റ്റേഷന്‍ പരിധിയിലെയും ജനമൈത്രി പോലീസാണ് കളിക്കാരെ കണ്ടെത്തി ടീമുകളെ ഒരുക്കിയത്.

0Shares

Leave a Reply

Your email address will not be published.

Social profiles