ലക്ഷ്യം കൈവരിക്കാന്‍ ആത്മവിശ്വാസവും കഠിനപ്രയത്നവും ആവശ്യം-കൈതപ്രം

കല്‍പറ്റ-ലക്ഷ്യം കൈവരിക്കാന്‍ ആത്മവിശ്വാസവും കഠിനപ്രയത്നവും ആവശ്യമാണെന്നു സിനിമാനടനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. നിയോജകമണ്ഡലത്തില്‍ ടി.സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ സ്‌ക്രീനിംഗ് ടെസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഓറിയന്റേഷന്‍ മീറ്റ് ഗവ.കോളേജ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാപ്തിയുള്ള യുവസമൂഹത്തെ നേരായ ദിശയില്‍ നയിക്കാന്‍ സ്പാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്നു കൈതപ്രം പറഞ്ഞു. എസ്.സി.ഇ.ആര്‍.ടി മുന്‍ റിസര്‍ച്ച് ഓഫീസര്‍ കെ.വി.മനോജ് അധ്യക്ഷത വഹിച്ചു. ടി.സിദ്ദീഖ് എം.എല്‍.എ പദ്ധതി വിശദീകരണം നടത്തി. കൈറ്റ് വിക്ടേഴ്‌സ് ഫൈയിം സായി ശ്വേത മുഖ്യാതിഥിയാരുന്നു. സ്പാര്‍ക്ക് ടീം അംഗങ്ങളായ അഹമ്മദ് ഷാജു,കെ.ആര്‍.ബിനീഷ്, യാസീന്‍, സായികൃഷ്ണ എന്നിവര്‍ പങ്കെടുത്തു, ഷാജി തദേവൂസ് സ്വാഗതവും ഇ.വി.അബ്രഹാം നന്ദിയും പറഞ്ഞു.

സ്പാര്‍ക്ക് വിദ്യാഭ്യാസ പദ്ധതിയുടെ സ്‌ക്രീനിംഗ് ടെസ്റ്റില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഓറിയന്റേഷന്‍ മീറ്റ് കല്‍പറ്റ ഗവ.കോളേജില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published.

Social profiles